ഡി ലിറ്റ് വിഷയത്തില്‍ വിവാദത്തിനില്ല; വിസിക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍വകലാശാല സിന്‍ഡിക്കേറ്റ്
തിരുവനന്തപുരം: ഡി ലിറ്റ് വിഷയത്തില്‍ വിസി വി പി മഹാദേവന്‍ പിള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ഡി ലിറ്റ് വിഷയത്തില്‍ വിവാദങ്ങള്‍ക്കില്ല. എല്ലാവരും ഒരുമിച്ചു പോകണമെന്നും സിന്‍ഡിക്കേറ്റ് വ്യക്തമാക്കി. ഡി ലിറ്റ് സാങ്കേതിക പ്രശ്‌നങ്ങളും പ്രോട്ടോകോള്‍ പ്രശ്‌നങ്ങളും ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്തു.
വിസി നല്‍കിയ കത്തിനെ അതിരൂക്ഷമായി ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയതെന്ന് കേരള വിസി ഇന്നലെ പ്രസ്താവന ഇറക്കി. അതേ സമയം, ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ ജാഗരൂകനാണെന്നും അദ്ദേഹം കത്തില്‍ കുറിച്ചിരുന്നു.
തര്‍ക്കം തുടരുന്നതിനിടെ കേരള വിസിയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയിരിക്കുകയാണ്. വിസിയുടെ കത്തിലെ ഭാഷയാണ് താന്‍ പരാമര്‍ശിച്ചത്. സര്‍ക്കാര്‍ നല്‍കിയ കത്തില്‍ തൃപ്തനാണെന്നും ചാന്‍സിലര്‍ പദവിയില്‍ താന്‍ തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രതിപക്ഷം തന്നെ ഉപയോഗിക്കുന്നുവെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.