
കോഴിക്കോട്: ശബരി എക്‌സ്പ്രസില്‍ വയോധികനെ ടിടിഇ മര്‍ദ്ദിച്ചു. ബോഗി മാറികേറി എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. 70കാരനാണ് മര്‍ദ്ദനമേറ്റത്. വയോധികന്റെ മുഖത്ത് ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തു. മര്‍ദ്ദനം കൂടിയതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയായിരുന്നു. ആളുകള്‍ ബഹളമുണ്ടാക്കിയതോടെ ഇയാള്‍ മര്‍ദ്ദിക്കുന്നത് നിര്‍ത്തി. ടിടിഇ എസ് വിനോദാണ് വയോധികനെ മര്‍ദ്ദിച്ചത്.