ചെറുതുരുത്തി: പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിലെ കിള്ളിമംഗലം ഗവ.യു.പി.സ്കൂളിലെ വാര്‍ഷികവും യാത്രയയപ്പും ഏപ്രില്‍ 2, 3, തിയ്യതികളില്‍ നാടുണര്‍ത്തല്‍ 2022 എന്നപേരില്‍ നടക്കുമെന്ന്സംഘാടകര് ചെറുതുരുത്തിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ കലാ സാഹിത്യ കൂട്ടായ്മ, അനുമോദനം, പുസ്തക മേള, ഭക്ഷ്യ മേള, വസ്ത്ര മേള പ്രദര്‍ശനം, കാര്‍ഷിക മേള, നാടകം, കലയരങ്ങ് എന്നീ വിവിധ പരിപാടികള്‍ നടക്കും.
രണ്ടാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കുന്ന സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ അധ്യക്ഷത വഹിക്കും. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ്, ജില്ല പഞ്ചായത്ത് അംഗം കെ.ആര്.മായ എന്നിവര്‍ പങ്കെടുക്കും. 3 ആം തിയ്യതി ഞായറാഴ്ച്ച രാവിലെ നടക്കുന്ന ചടങ്ങ് കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ടി.കെ.നാരായണന് ഉദ്ഘടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പട്ടിക ജാതി വികസന കോര്പറേഷന് ചെയര്മാന് യു.ആര്.പ്രദീപ് ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ചടങ്ങില്‍ മറ്റു വിശഷ്ട്ട വെക്തികളും പങ്കെടുക്കമെന്ന് സ്കൂള്‍ പ്രധാന അധ്യാപകന് എം.എന്‍.ബര്‍ജിലാല്‍, പി.ടി.എ. പ്രസിഡന്റ് എ.കെ സൈദലവി, എം.പി. ടി. എ പ്രസിഡന്റ് ദീപ സുരേഷ്, പി.ടി.എ. എക്സിക്യുട്ടിവ് അംഗം സുരേഷ് കാളിയത്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.