കൊച്ചി: ചേരാനല്ലൂരില്‍ ലോറി ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ച് നഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളില്‍ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. ബൈക്ക് യാത്രികരായിരുന്ന ലിസ ആന്റണി (38), നസീബ് (35) എന്നിവരാണ് മരിച്ചത്. അമൃത ആശുപത്രിയിലെ നഴ്‌സാണ് ലിസ.