കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട റൂട്ടിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രിയാണ് പുതിയ പാത തുറന്നുനല്‍കുന്നത്. ചടങ്ങളില്‍ കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങുകള്‍ ഓണ്‍ലൈനായാണ് നടക്കുക.
പേട്ട വരെയുള്ള റൂട്ട് യാത്രാ സജ്ജമായതോടെ ആലുവയില്‍ നിന്ന് പേട്ടവരെയുള്ള 25.16 കിലോമീറ്റര്‍ ദൂരം വരുന്ന ഒന്നാം ഘട്ടമാണ് പൂര്‍ത്തിയാവുന്നത്. പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിന്റെ നിര്‍മാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല.
ഉദ്ഘാടനത്തിന്റെ ഭാഗമായി ആലുവയില്‍ നിന്ന് മെട്രോ 25.16 കിലോ മീറ്റര്‍ അകലെ പേട്ടയിലെത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്ര.