കൊടകര കുഴല്‍പ്പണ കേസ്;ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് സിപിഎം

കേസില്‍ തുടരന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

Update: 2024-11-01 08:58 GMT
കൊടകര കുഴല്‍പ്പണ കേസ്;ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് സിപിഎം

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തണമെന്നും സിപിഎം. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

കേസ് കേരള പൊലീസ് തുടരന്വേഷിക്കുമെന്നാണ് സൂചന. കേസില്‍ നിലവില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ ഉള്ളതിനാല്‍ അത് അന്വേഷിക്കണം എന്ന ആവശ്യം കോടതിയെ അറിയിക്കുക എന്നതായിരിക്കും പൊലീസിന്റെ ആദ്യ നടപടി. അതിന് പിന്നാലെയുള്ള തുടരന്വേഷണത്തിനാണ് സിപിഎമ്മിന്റെ പച്ചക്കൊടി.

ഇന്ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി അടക്കം പങ്കെടുത്തിരുന്നു. നിയമപരമായ എല്ലാ സാധ്യതകളും തേടുക എന്നതാണ് സെക്രട്ടറിയേറ്റിലുണ്ടായ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പില്‍ വിഷയം വലിയ രാഷ്ട്രീയച്ചര്‍ച്ചയാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.




Tags:    

Similar News