അമ്മ വഴക്ക് പറഞ്ഞു; കൊല്ലത്ത് നിന്ന് കാണാതായ പതിമൂന്നുകാരി തിരൂരില്‍

Update: 2025-03-14 04:18 GMT

കൊല്ലം: അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കുന്നിക്കോട്ടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ പതിമൂന്നുകാരിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. പെണ്‍കുട്ടി തിരൂരില്‍നിന്ന് രാവിലെ വീട്ടിലേക്കു വിളിച്ചു. തിരൂരില്‍ പഠിക്കുന്ന സഹോദരന്റെ അടുത്തേക്കാണ് പോയതെന്ന് പെണ്‍കുട്ടി അറിയിച്ചു. ട്രെയ്‌നില്‍ കയറാനെത്തിയ ഒരു സ്ത്രീയുടെ ഫോണില്‍നിന്നാണ് പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. കുട്ടിയെ തിരികെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായതെങ്കിലും വൈകീട്ട് ആറരയോടെയാണ് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയത്. അതുവരെ പ്രാദേശികമായ അന്വേഷണം നടത്തുകയായിരുന്നു വീട്ടുകാര്‍.

Photo: AI

Similar News