തിരുവനന്തപുരം: കൊടിസുനിക്ക് പരോള്‍ നല്‍കിയത് പ്രതികളെ പേടിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് സിപിഎമ്മിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.
ടി പി വധക്കേസ് പ്രതിയായ കൊടി സുനിയ്ക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചതിനെതിരേ പ്രതിപക്ഷം രീക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പരോള്‍ അനുവദിച്ചതില്‍ നിയമനടപടിക്കൊരുങ്ങുകയാണ് എംഎല്‍എ കെ കെ രമ.
മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡിജിപി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്. പോലിസ് റിപോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. ഡിസംബര്‍ 28 നാണ് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങിയത്. കൊടിസുനിയുടെ ആരോഗ്യം മോശമാണെന്നും മറ്റ് പ്രതികളെ പോലെ സുനിയും പരോളിന് അര്‍ഹനാണെന്നും കൊടിസുനിയുടെ അമ്മയും പെങ്ങളും പറഞ്ഞു.