കോഴിക്കോട്: കൊവിഡ് 19 ധനസഹായത്തിന് അപേക്ഷ നല്‍കാം

Update: 2021-12-21 13:59 GMT

കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായത്തിന് relief.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. കൊവിഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് അല്ലെങ്കില്‍ ഐസിഎംആര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍.

അപേക്ഷ നല്‍കാന്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം. ആശാ വര്‍ക്കര്‍മാരുടെയും മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാരുടെയും സന്നദ്ധ സംഘടനകളുടെയും സേവനവും പ്രയോജനപ്പെടുത്താം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ ഒരാഴ്ചക്കകം തന്നെ ധനസഹായം ബന്ധപ്പെട്ട ആശ്രിതരുടെ അക്കൗണ്ടില്‍ ലഭ്യമാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. 

ജില്ലയില്‍ കൊവിഡ് ബാധിച്ച് ഏകദേശം 4,200 പേരാണ് മരിച്ചത്. കൊവിഡ് ധനസഹായത്തിന് വേണ്ടി ഏകദേശം 1,050 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. 

Tags:    

Similar News