അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും കെഎസ്ഇബി ജീവനക്കാര്‍ ഷോക്കേറ്റ് മരിച്ചു
തൃശൂര്‍/പാലക്കാട്: അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി ജീവനക്കാര്‍ മരിച്ചു. അതിരപ്പിള്ളിയില്‍ ലൈന്‍മാന്‍ സി കെ റെജി (53)യാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മരിച്ച റെജി. വൈദ്യുത പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് റെജിക്ക് ഷോക്കേറ്റത്. അട്ടപ്പാടിയില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി നെല്ലിപ്പതി സ്വദേശി നഞ്ചന്‍ (52) ആണ് മരിച്ചത്. ചീരക്കടവില്‍ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.