കെ സ്വിഫ്റ്റിന് കൈമാറാനായി കൊണ്ടുവന്ന ബസ് വാഹനങ്ങളെ ഇടിച്ചു തെറുപ്പിച്ചു; ഡ്രൈവര്‍ കസ്റ്റഡിയില്‍

അമിത വേഗത്തില്‍ വന്ന ബസ് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ ദീപു പറഞ്ഞു

Update: 2022-03-26 11:16 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് കൈമാറാനായി കൊണ്ടുവന്ന ബസ് നിരവധി വാഹനങ്ങളെ ഇടിച്ച് തെറുപ്പിച്ചു. ഡ്രൈവറായ തമിഴ്‌നാട് സ്വദേശി മുനിയപ്പ രാമസ്വാമിയെ പാറശ്ശാല പോലിസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

തിരുവനന്തപുരം അമരവിളയിലായിരുന്നു സംഭവം. ബംഗളൂരുവിലുളള കമ്പനിയില്‍ നിന്ന് തിരുവനന്തപുരം ആനയറയിലുളള സ്വിഫ്റ്റിന്റെ ആസ്ഥാനത്തേക്ക് എത്തിക്കാനുള്ള ബസാണ് നിരവധി വാഹനങ്ങളില്‍ ഇടിച്ചത്. അമരവിള സ്വദേശി ദീപു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുളളത്.

അമിത വേഗത്തില്‍ വന്ന ബസ് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ ദീപു പറഞ്ഞു. അതേസമയം ബസില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തി. എന്നാല്‍ ഡ്രൈവര്‍ മദ്യലഹരിയിലല്ലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ശേഷം ബസ് വിട്ടു നല്‍കി. ദീര്‍ഘദൂര സര്‍വീസിനായി സ്വിഫ്റ്റ് കമ്പനി വാങ്ങിയ എസി ബസാണിത്. 

Tags:    

Similar News