കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: സമരക്കാരെ പോലിസ് വളഞ്ഞിട്ട് തല്ലി

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക്് പരിക്ക്

Update: 2021-02-18 08:53 GMT

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചുള്ള കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലിസ് ലാത്തി വീശി. നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു.

സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലിസ് ലാത്തിവിശുകയായിരുന്നു. സമരക്കാര്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. പോലിസ് ആദ്യം സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. തുടര്‍ന്ന് സമരക്കാര്‍ ബാരിക്കേഡുകള്‍ ഭേദിച്ച് പോലിസ് വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിനിടെ പോലിസ് വീണ്ടും ലാത്തി വിശീ. ചില പ്രവര്‍ത്തകരെ പോലിസുകള്‍ വളഞ്ഞിട്ടു തല്ലി. സമരക്കാരായ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പോലിസ് തല്ലിച്ചതച്ചു. സ്റ്റാച്യു പരിസരത്ത് പോലിസും സമരക്കാരും തമ്മില്‍ നിരവധി തവണ സംഘര്‍ഷമുണ്ടായി. സെക്രട്ടേറയറ്റിന് അകത്തുനിന്ന് പോലിസുകാരും പുറത്തു നിന്ന് സമരക്കാരും പരസ്പരം കല്ലേറു നടത്തി.

Tags:    

Similar News