കുമാര്‍ മംഗലം ബിര്‍ളയുടെ മകള്‍ക്ക് യുഎസില്‍ വംശീയാധിക്ഷേപം

ഭക്ഷണം കഴിക്കാനെത്തിയ ബിര്‍ളയുടെ മകളും കുടുംബവും മൂന്നു മണിക്കൂര്‍ കാത്തിരുന്നിട്ടും ഭക്ഷണം നല്‍കിയില്ല.

Update: 2020-10-26 10:37 GMT

ന്യൂയോര്‍ക്ക്: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ശതകോടീശ്വരന്‍ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയുടെ മകളായ അനന്യ ബിര്‍ളക്ക് യുഎസിലെ റെസ്റ്റോറന്റില്‍ വംശീയാധിക്ഷേപം നേരിട്ടു. അനന്യ ബിര്‍ള തന്നെയാണ് തനിക്കു നേരിട്ട അനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. കാലഫോര്‍ണിയയിലെ ഇറ്റാലിയന്‍-അമേരിക്കന്‍ റസ്റ്റോറന്റില്‍ വെച്ച് തന്നെയും കുടുംബത്തെയും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് അനന്യ ബിര്‍ള കുറിച്ചത്. 'സ്‌കോപ്പ റെസ്റ്റോറന്റ്' വംശീയവാദികളാണ്. ഇത് വളരെ സങ്കടകരമാണ്. നിങ്ങളുടെ ഉപഭോക്താക്കളോട് നിങ്ങള്‍ ശരിയായി പെരുമാറേണ്ടതുണ്ട് എന്നും അവര്‍ അനുഭവം പങ്കുവെച്ചു.

കാലഫോര്‍ണിയയിലെ പ്രമുഖ ഷെഫ് അന്റോണിയ ലോഫാസോയുടേതാണ് സ്‌കോപ്പ ഇറ്റാലിയന്‍ റൂട്ട്‌സ് റെസ്റ്റോറന്റ്. അവിടെ ഭക്ഷണം കഴിക്കാനെത്തിയ ബിര്‍ളയുടെ മകളും കുടുംബവും മൂന്നു മണിക്കൂര്‍ കാത്തിരുന്നിട്ടും ഭക്ഷണം നല്‍കിയില്ല. അവിടുത്തെ വെയിറ്റര്‍ ജോഷ്വ സില്‍വര്‍മാന്‍ അനന്യയോട് വംശീയ വിദ്വേഷത്തോടെ പെരുമാറുകയും ചെയ്തു. ' വംശീയത നിലനില്‍ക്കുന്നു, അത് യഥാര്‍ത്ഥമാണ്. അവിശ്വസനീയമാണ്.' സംഭവത്തെ കുറിച്ച് മകന്‍ ആര്യമാന്‍ ബിര്‍ളയും ട്വീറ്റ് ചെയ്തു.

Tags:    

Similar News