തിരഞ്ഞെടുപ്പിന്റെ മറവില്‍ നിലം നികത്തല്‍

അന്നമനട ഗ്രാമപ്പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പിന്റെ മറവില്‍ വെണ്ണൂര്‍ പാടത്ത് വ്യപക തോതില്‍ മണ്ണിട്ട് നികത്തല്‍ നടക്കുന്നത്.

Update: 2021-03-29 14:37 GMT
തിരഞ്ഞെടുപ്പിന്റെ മറവില്‍ നിലം നികത്തല്‍
മാള: തിരഞ്ഞെടുപ്പിന്റെ മറവില്‍ നിലം നികത്തല്‍ തകൃതിയായി നടക്കുന്നതായി പരാതി. അന്നമനട ഗ്രാമപ്പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പിന്റെ മറവില്‍ വെണ്ണൂര്‍ പാടത്ത് വ്യപക തോതില്‍ മണ്ണിട്ട് നികത്തല്‍ നടക്കുന്നത്. പല തവണ മണ്ണിട്ട് നികത്താന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് മൂലം നിര്‍ത്തിവച്ചിരുന്നതാണ്. എന്നാല്‍, ഇത്തവണ തിരഞ്ഞെടുപ്പിന്റെ മറവില്‍ വ്യാപക തോതില്‍ അനധികൃതമായി മണ്ണിട്ട് നികത്തല്‍ തകൃതിയായി നടക്കുകയാണ്. അധികൃതരെ വിവരമറിയിച്ചെങ്കിലും തിരഞ്ഞെടുപ്പ് തിരക്ക് കാരണം യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. 2018ലും 2019 ലും പ്രളയം കാര്‍ന്നു തിന്ന പ്രദേശമാണിത്. കൂടാതെ കടുത്ത കുടിവെള്ള ക്ഷാമവും നിലനില്‍ക്കുന്ന പ്രദേശവുമാണ്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരില്‍ നിന്നുമുയരുന്ന ആവശ്യം.
Tags: