ലതാ മങ്കേഷ്‌കര്‍ക്ക് ആവശ്യമായ ആദരം നല്‍കിയില്ല: പിടിഐ റിപോര്‍ട്ടര്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വര്‍

Update: 2022-02-07 06:54 GMT

ന്യൂഡല്‍ഹി; ലതാ മങ്കേഷ്‌കറിന്റെ മരണം റിപോര്‍ട്ട് ചെയ്ത പിടിഐയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം. ലതാ മങ്കേഷ്‌കറിന് പിടിഐ റിപോര്‍ട്ടര്‍മാര്‍ വേണ്ട ആദരം നല്‍കിയില്ലെന്നും അതിനേക്കാള്‍ ആദരവും ബഹുമാനവും പാകിസ്താനി മാധ്യമങ്ങള്‍ നല്‍കിയെന്നും ഹിന്ദുത്വര്‍ ആരോപിച്ചു. ഇത് അനുവദിച്ച കൊടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ് ലിം പ്രീണനം നടത്തുകയാണെന്നും അവര്‍ ആരോപിച്ചു.

ലതാ മങ്കേഷ്‌കറിന്റെ മരണം നടന്ന ഉടന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള പിടിഐ ആ വര്‍ത്ത പങ്കുവച്ചിരുന്നു. 'ലത മംങ്കേഷ്‌കര്‍ മരിച്ചു. സഹോദരി ഉഷാ മങ്കേഷ്‌കര്‍ പിടിഐയോട് പറഞ്ഞു'-എന്നായിരുന്നു ഫഌഷ് ന്യൂസ്. ഇതില്‍ ലതാ മങ്കേഷ്‌കറുടെ പേര് വെറുതേ പറഞ്ഞുവെന്നും ലതാ മങ്കേഷ്‌കര്‍ ജി എന്ന് പറഞ്ഞില്ലെന്നുമാണ് ഒരു ആരോപണം. മരിച്ചു എന്ന വാക്കിനെതിരേയും ഹിന്ദുത്വര്‍ രംഗത്തുവന്നു.

പിടിഐ ഇത്തരത്തില്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ പാകിസ്താന്‍ മാധ്യമമായ പിടിവി ഇതിനേക്കാള്‍ ബഹുമാനം നല്‍കിയെന്നും ഹിന്ദുത്വര്‍ പറയുന്നു. പാക് മാധ്യമമായ പിടിവിയുടെ ന്യൂസ് ഇങ്ങനെയായിരുന്നു; 'ലോകമെമ്പാടുമുള്ള വിവിധ തലമുറയില്‍പ്പെട്ട സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഇന്ത്യന്‍ ഇതിഹാസ ഗായിക ലതാമങ്കേഷ്‌കര്‍ 92ാം വയസ്സില്‍ അന്തരിച്ചു' എന്നായിരുന്നു പിടിവിയുടെ വാര്‍ത്ത.

പിടിഐ ഭാരതരത്‌നം നേടിയ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറെ ജി ചേര്‍ത്ത് വിളിച്ചില്ല. മോശം റിപോര്‍ട്ടിങ്, നിങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമല്ല.

ഇന്ത്യയിലെ വാര്‍ത്താമാധ്യമങ്ങള്‍ ഇപ്പോഴും സ്വതന്ത്രമാവാത്തതെന്തേ? അവരിപ്പോഴും മറ്റുള്ളവരുടെ നിയന്ത്രണത്തിലാണ്, അതാണ് അവര്‍ ആഗ്രഹിക്കുന്നതും, എന്തുകൊണ്ടാണത്?- രശ്മി രഞ്ജന്‍ സാഹൂ ട്വീറ്റ് ചെയ്തു.

ലതാ മങ്കേഷ്‌കറെ പിടിഐ അപകീര്‍ത്തിപ്പെടുത്തിയെന്ന് ലക്ഷ്ണന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. മോദി മുസ് ലിം പ്രീണനം നടത്തുന്നുവെന്നും അയാള്‍ ആരോപിച്ചു. മോദി ഇന്ത്യയെയും ലതാജിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നും ഇയാള്‍ ആരോപിച്ചു. 

പിടിഐക്ക് ഉറപ്പായും നിങ്ങള്‍ മരിച്ചിരിക്കുന്നു. ലതാജി അമരയാണ്. ആ ഗാനങ്ങള്‍ നാം മരിക്കുന്നതുവരെ വരെ നമ്മുടെ ജീവിതത്തില്‍ അവളുടെ സാന്നിധ്യത്തെ ഓര്‍മിപ്പിക്കും, പക്ഷേ നിങ്ങള്‍ ഒരു ധിക്കാരിയായ മണ്ടന്മാരാണെന്ന് ഇന്ന് തെളിയിച്ചു- പിടിഐയുടെ ലിങ്ക് ഷെയര്‍ ചെയ്ത് രോഹിണി എന്ന ഐഡി പറഞ്ഞു.

Tags:    

Similar News