മുനമ്പം വിഷയം സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് വിശ്വാസം: ലത്തീന്‍സഭ

Update: 2025-04-18 05:57 GMT
മുനമ്പം വിഷയം സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് വിശ്വാസം: ലത്തീന്‍സഭ

കോഴിക്കോട്: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് വിശ്വാസമെന്ന് ലത്തീന്‍സഭ. സര്‍ക്കാര്‍ വിഷയം മനപുര്‍വം വൈകിപ്പിക്കും എന്നു കരുതുന്നില്ലെന്നും കോഴിക്കോട് അതിരുപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.

വഖ്ഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് പ്രത്യകിച്ച് ഒരു ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ ഇന്നലെ പറഞ്ഞിരുന്നു.

മുനമ്പം നിവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് വഖ്ഫ് ബില്ലിന് പിന്തുണ നല്‍കിയതെന്നും എന്നാല്‍ കിരണ്‍ റിജിജു തന്നെ മുന്‍കാല പ്രാബല്യമില്ലെന്ന് പറയുന്നുവെന്നും പറഞ്ഞ അദ്ദേഹം, പിന്തുണയില്‍ പുനര്‍വിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും പറഞ്ഞിരുന്നു.






Tags:    

Similar News