നേതാക്കളുടെ അറസ്റ്റ്; കൂരിയാട് ദേശീയപാത ഉപരോധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ (വീഡിയോ)
തിരൂരങ്ങാടി: ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂരിയാട് ദേശീയ പാത ഉപരോധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് എന്‍ഐഎ, ഇഡി സംയുക്തസംഘം പോപുലര്‍ ഫ്രണ്ട് ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തും ഓഫിസുകള്‍ റെയ്ഡ് നടത്തിയും വേട്ടയാടിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ 9.30ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൂരിയാട് ദേശീയപാത സ്തംഭിപ്പിച്ചത്.
ഉപരോധത്തെത്തുടര്‍ന്ന് ദേശീയപാത നിശ്ചലമായി. പോലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലയില്‍ പലയിടത്തും ഉപരോധ സമരം നടന്നു. കേരള പോലിസിനെ പോലും അറിയിക്കാതെ നടത്തിയ റെയ്ഡും അറസ്റ്റും പ്രതിഷേധത്തിനിടയാക്കി.
നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താലടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്ന് സംസ്ഥാന നേതാക്കള്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.