രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000ത്തിനു താഴെ; സജീവ രോഗികള്‍ 13,000
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 913 ആയി മാറി. 715 ദിവസത്തിനുശേഷമാണ് പ്രതിദിന രോഗബാധിതര്‍ 1000ത്തിനുതാഴെയെത്തുന്നതെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
സജീവ രോഗികള്‍ 13,000 ആയി. 714 ദിവസത്തിനുശേഷമാണ് രോഗബാധിതരുടെ എണ്ണം ഇത്ര ചുരുങ്ങുന്നത്.
24 മണിക്കൂറിനുള്ളില്‍ 13 പേര്‍ മരിച്ചു. ആകെ മരണം 5,21,358.
സജീവ രോഗികള്‍ നിലവില്‍ 12,597. ആകെ രോഗബാധിതരുടെ 0.03 ശതമാനം മാത്രമാണ് ഇത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനം.
24 മണിക്കൂറിനുള്ളില്‍ 1,316 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,24,95,089.
79.10 കോടി സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 3,14,823 പരിശോധനകള്‍ നടത്തി.
ആകെ നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസ് 184.70 കോടി.