ലൈഫ് മിഷന്‍ കോഴക്കേസ്; സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഇഡി നോട്ടീസ്

Update: 2023-01-23 04:32 GMT

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിലെ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. രാവിലെ 10ന് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.

Tags:    

Similar News