ശ്രീനഗർ: ശ്രീനഗറിലെ ഒമ്പതിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. 2022ൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് പോലിസും സി.ആർ.പി.എഫും സംയുക്തമായി റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.
കോക്കർനാഗ് ഏറ്റുമുട്ടലിൽ രണ്ട് പേരെ പ്രതികളാക്കി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ നീക്കം. കേസിലെ പ്രതികൾ ലഷ്കർ ഇ ത്വയ്യിബയുടെ ഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് എൻ.ഐ.എ പറയുന്നു.