തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും

Update: 2020-09-18 13:22 GMT
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വകക്ഷി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. കൊവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടാനാണ് യോഗം വിളിച്ചത്.

വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കാനും കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുന്നതും സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയൊഴികെ 21,865 തദ്ദേശ വാര്‍ഡിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടത്തുക. 

Tags:    

Similar News