ലോക്ക് ഡൗണ്‍ തുടരുന്നു; സിന്‍ജിയാങില്‍ പുതുതായി 9 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
ബീജിങ്: ചൈയിലെ സിന്‍ജിയാങില്‍ പുതുതായി 9 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ സിന്‍ഹുവയാണ് വിവരം പുറത്തുവിട്ടത്.
സിന്‍ജിയാങിന്റെ തലസ്ഥാനമായ ഉറുംക്വിയിലാണ് എല്ലാ കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗലക്ഷണമില്ലാത്ത 14 കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സിന്‍ഹുവ നല്‍കുന്ന റിപോര്‍ട്ട് പ്രകാരം സിന്‍ജിയാങ്ങില്‍ 64 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിളളത്. രോഗലക്ഷണമില്ലാത്ത 69 കേസുകള്‍ വേറെയുമുണ്ട്. 3,162 പേര്‍ നിലവില്‍ ഈ പ്രവിശ്യയില്‍ ചികില്‍സയിലുണ്ട്.
സിന്‍ജിയാങിലെ അവസ്ഥ ഗുരുതരമാണെന്നും യുദ്ധകാലാന്തരീക്ഷമാണ് പ്രവിശ്യയില്‍ നിലനില്‍ക്കുന്നതെന്നും ചൈനീസ് അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളിലൊന്നാണ് സിന്‍ജിയാങ്. രോഗവ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനമായ ഉറുംക്വി കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ ലോക്ക് ഡൗണിലാണ്.