ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് 1496 കേസുകള്‍

Update: 2020-09-17 18:33 GMT

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇന്ന് 1496 പേര്‍ക്കെതിരെ കേസെടുത്തു. 685 പേരാണ് അറസ്റ്റിലായത്. 57 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6192 സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. നിരീക്ഷണം ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 216 കേസുകളും തിരുവനന്തപുരം റൂററില്‍ 217 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലയിലാകെ 171 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. 19 വാഹനങ്ങള്‍ പിടിച്ചെടുത്തു. കണ്ണൂരാണ് ഏറ്റവും കുറവ് കേസുള്ളത്. ഇവിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരാളെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.




Tags:    

Similar News