ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ; ആറായിരത്തിലേറെ വോട്ടിന് കോൺഗ്രസ് മുന്നിൽ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍. ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടില്‍ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോള്‍ 244 സീറ്റുകളില്‍ വീതം എന്‍ഡിഎയും ഇന്ത്യ സഖ്യവും മുന്നിലാണ്.