താനൂര്‍ പുത്തന്‍ തെരുവില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഒരു മരണം

Update: 2021-08-03 01:50 GMT

താനൂര്‍: താനൂര്‍ പുത്തന്‍ തെരുവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മീനുമായി വരികയായിരുന്ന ലോറിയും, ചരക്ക് കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരി വെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ (26) ആണ് മരിച്ചത് . ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

അപകടത്തെ തുടര്‍ന്ന് പരിക്ക് പറ്റിയ അസ്ഹറിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മറ്റു മൂന്നു പേര്‍ക്കും പരിക്കുണ്ട്. ഇവരെ പരിക്കുകള്‍ ഗുരുതരമായ തിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചരക്ക് ലോറി കളമശേരിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു.

Tags:    

Similar News