കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പ്രസ്താവന മനുഷ്യത്വത്തിന് നിരക്കാത്തത്: നാഷനല്‍ വിമന്‍സ് ഫ്രണ്ട്

Update: 2022-07-15 17:03 GMT
കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പ്രസ്താവന മനുഷ്യത്വത്തിന് നിരക്കാത്തത്: നാഷനല്‍ വിമന്‍സ് ഫ്രണ്ട്

കോഴിക്കോട്: കെ കെ രമ എംഎല്‍എയ്‌ക്കെതിരേ എം എം മണി നിയമസഭാ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി എം ജസീല. കെ കെ രമയുടെ ഭര്‍ത്താവും ആര്‍എംപി നേതാവുമായിരുന്ന ടി പി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലചെയ്തതില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു എംഎല്‍എ ഇത്തരം പ്രസ്താവന നടത്തിയത് നിയമത്തോടുള്ള വെല്ലുവിളിയും വിധവയായ സ്ത്രീയെ അപമാനിക്കുന്നതും പരിഹസിക്കുന്നതുമാണ്.

കെ കെ രമക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു എം എം മണി മാപ്പുപറയണം. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്തുന്നത് വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News