ബ്രൂവറി; സിപിഐക്ക് കാര്യം മനസിലാകാത്തതെന്തെന്ന് അവരോട് ചോദിക്കണം: എം വി ഗോവിന്ദൻ
![ബ്രൂവറി; സിപിഐക്ക് കാര്യം മനസിലാകാത്തതെന്തെന്ന് അവരോട് ചോദിക്കണം: എം വി ഗോവിന്ദൻ ബ്രൂവറി; സിപിഐക്ക് കാര്യം മനസിലാകാത്തതെന്തെന്ന് അവരോട് ചോദിക്കണം: എം വി ഗോവിന്ദൻ](https://www.thejasnews.com/h-upload/2024/10/17/1500x900_223945-m-v-govindhan.jpg)
തിരുവനന്തപുരം:ബ്രൂവറി വിഷയത്തിൽ സിപിഐ എടുക്കുന്ന തീരുമാനങ്ങൾ അവരുടേത് മാത്രമാണെന്നും അവർക്ക് എന്തുകൊണ്ട് കാര്യങ്ങൾ മനസിലാക്കുന്നില്ലെന്നത് അവരോട് ചോദിക്കണമെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. ബ്രൂവറി വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും സർക്കാറിൻ്റെ മദ്യനയത്തിൽ മാറ്റമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് മദ്യനിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുമായി ഇനിയും ചർച്ചക്കു തയ്യാറാണെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഐക്കും ജെഡിഎസിനും കാര്യം മനസിലാകാത്തത് എന്തുകൊണ്ടെന്നത് അവരോട് ചോദിച്ചാൽ മാത്രമേ മനസിലാകൂ എന്നും ഗോവിന്ദൻ വ്യക്തമാക്കി. ആരുടേയും കുടിവെള്ളം മുട്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മഴവെള്ളം ഉപയോഗിച്ചായിരിക്കും പദ്ധതിക്കാവശ്യമായ ജലം കണ്ടെത്തുക എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.