സംഘ്പരിവാറിനെ ചെറുക്കാന്‍ കോളനി വിരുദ്ധ സമരപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് എം എ ബേബി

Update: 2021-08-14 18:50 GMT
സംഘ്പരിവാറിനെ ചെറുക്കാന്‍ കോളനി വിരുദ്ധ സമരപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് എം എ ബേബി

തിരുവനന്തപുരം: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു സംഭാവനയും നല്‍കാത്ത, ഒരിക്കലും ഇത്തരം സമരങ്ങളുടെ ഭാഗമാവാത്ത സംഘ്പരിവാറിനെ ചെറുക്കാന്‍ കോളനി വിരുദ്ധ സമരപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് സിപിഎം നേതാവ് എം എ ബേബി

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് ബേബിയുടെ പ്രതികരണം.

ഇന്ത്യയിലെ ജനങ്ങള്‍ നടത്തിയ അതിദീര്‍ഘവും ത്യാഗോജ്ജ്വലവുമായ കോളണി വിരുദ്ധ സമരത്തിന്റെ ഫലമാണ് നാം ഇന്ന് ജീവിക്കുന്ന സ്വതന്ത്ര ഇന്ത്യ. വിവിധ കാലത്തും വിവിധ ധാരകളിലുമായി ഇന്ത്യയുടെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ സമരത്തില്‍ അണിനിരന്നു. ഈ സ്വാതന്ത്ര്യസമരത്തിന്റെ ഉല്‍പ്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍. ബ്രിട്ടീഷുകാരുടെയും അവരുടെ കൂട്ടാളികളുടെയും അതിരൂക്ഷമായ അടിച്ചമര്‍ത്തല്‍ നേരിട്ടു കൊണ്ടാണ് കമ്യൂണിസ്റ്റുകാരും മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പോരാടിയത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഒരിക്കലും പങ്കെടുക്കാത്ത ഒരു വിഭാഗം ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടനകള്‍ ആയിരുന്നു. അവര്‍ ഇന്ന് ഇന്ത്യയുടെ കോളണി വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ വളച്ചൊടിച്ച് സ്വന്തം കൈപ്പിടിയില്‍ ആക്കാന്‍ നോക്കുമ്പോള്‍ മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ക്കുപരിയായി കോളണി വിരുദ്ധ സമരത്തിന്റഎ പാരമ്പര്യത്തെ പുരോഗമനവാദികള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

Similar News