പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ഇരുപത്തിയേഴാം സാക്ഷി സെയ്തലവി ആണ് ഇന്ന് കൂറുമാറിയത്.മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതിയില്‍ സാക്ഷി വിസ്താരം പുനരാരംഭിക്കുന്നതിനിടെയാണ് കൂറുമാറ്റം.ഇതോടെ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം 14 ആയി.
അതേസമയം കേസിലെ ഇരുപത്തിയഞ്ചാം സാക്ഷിയും ഇരുപത്തിയാറാം സാക്ഷിയും മൊഴിയില്‍ ഉറച്ചുനിന്നു. വിജയകുമാര്‍, രാജേഷ് എന്നീ സാക്ഷികളാണ് മൊഴിയില്‍ ഉറച്ച് നിന്നത്.
2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.