മദ്രസാധ്യാപകന്റെ ടെറസ് കൃഷി ശ്രദ്ധപിടിച്ചുപറ്റുന്നു; ഒപ്പം ഗ്രോബാഗും

Update: 2020-05-18 17:11 GMT

അരീക്കോട്: ഊര്‍ങ്ങാട്ടിരി കിണറടപ്പിലെ മദ്രസാധ്യാപകന്റെ പച്ചക്കറി കൃഷിയും ചെടിച്ചട്ടി നിര്‍മാണവും ശ്രദ്ധപിടിച്ചുപറ്റുന്നു. ടെറസ് കൃഷിയില്‍ പുലര്‍ത്തുന്ന വ്യത്യസ്ത രീതിയാണ് മദ്രസാധ്യാപകനായ അമ്പായത്തിങ്ങല്‍ മുഹമ്മത് മുസ്‌ല്യരുടേത്. ടെറസില്‍ ഗ്രോബാഗുകളിലും പ്ലാസ്റ്റിക് ചാക്കുകളില്‍ ചകിരിച്ചോറും മണ്ണും ചാണകവും കലര്‍ത്തി പച്ചക്കറി കൃഷി ആദ്യം പരീക്ഷിച്ചു.

ഗ്രോബാഗിന് വില കൂടുതല്‍ ആയതിനാല്‍ അതിന് പകരം സിമന്റ് ചട്ടിയിലേക്ക് ചുവടു മാറ്റി. കടകളില്‍ നിന്ന് ചട്ടി വാങ്ങുന്നതിന് പകരം സ്വന്തമായി നിര്‍മിക്കുകയായിരുന്നു അദ്ദേഹം ചെയ്ത്. വലുതും ചെറുതുമായ രണ്ട് ബക്കറ്റുകള്‍ വാങ്ങി അത് മോള്‍ഡ് ആക്കി സിമന്റ് കൂട്ട് നിറച്ച് സ്വന്തമായി ചട്ടി നിര്‍മിക്കുകയായിരുന്നു. പത്ത് കിലോ സിമന്റ് കൊണ്ട് 6 ചട്ടി നിര്‍മിക്കാനാവുമെന്ന് മുഹമ്മത് മുസ്ലിയാര്‍ പറയുന്നു.

സ്വന്തമായി നിര്‍മിക്കുന്നതിനാല്‍ ഈടും ഉറപ്പും ഉണ്ടാകും. പച്ചക്കറികള്‍ ദീര്‍ഘനാള്‍ നടാനു കഴിയും. ടെറസ് കൃഷിയില്‍ ഭാര്യയും മക്കളും സഹായിക്കുന്നുണ്ട. ചെറുവാടി തെനങ്ങാംപറമ്പ് സിറാജുല്‍ഹുദാ മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ മുഹമ്മദ് മുസ്‌ല്യര്‍.

Tags:    

Similar News