കോട്ടയം: ഗുരുവായൂര്‍ മധുര എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആള്‍ക്ക് പാമ്പുകടിയേറ്റതായി സംശയം. യാത്രക്കാരനെ കടിച്ചത് പാമ്പാണോ എലിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വേ പോലിസ് വിശദീകരിച്ചു.
പാമ്പുകടിയേറ്റെന്ന് സംശയിക്കുന്ന തെങ്കാശി സ്വദേശി കാര്‍ത്തിയെ (23) കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ട്രയിന്‍ ഏറ്റുമാനൂരിലെത്തിയപ്പോഴാണ് കാര്‍ത്തിയെ ആമ്പുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയത്. കാര്‍ത്തി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ പരിശോധനയിലാണ്. ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ എറണാകുളം കഴിഞ്ഞപ്പോഴാണ് കടിയേറ്റതെന്നാണ് പ്രാഥമിക വിവരം.
ബോഗിയിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും പുറത്തേക്കിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേ പോലിസിന്റെ വിശദീകരണം.