മഹാരാഷ്ട്ര: ഒരു മാസം കൊവിഡ് റിപോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കും
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒരു മാസത്തോളം കൊവിഡ് റിപോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ജൂലൈ 15 ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. മാതാപിതാക്കളുടെ പൂര്‍ണ സമ്മതമുണ്ടെങ്കില്‍ മാത്രമേ ക്ലാസുകള്‍ തുടങ്ങാന്‍ പാടുള്ളൂവെന്ന് നിര്‍ദേശമുണ്ട്.