മഹന്ദ് നരേന്ദ്ര ഗിരിയുടെ ആത്മഹത്യ; 6 അനുയായികള്‍ക്കെതിരേ കേസെടുത്തു

Update: 2021-09-21 07:23 GMT
മഹന്ദ് നരേന്ദ്ര ഗിരിയുടെ ആത്മഹത്യ; 6 അനുയായികള്‍ക്കെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അനുയായികളായ ആറുപേര്‍ക്ക് എതിരെ പോലിസ് കേസെടുത്തു. നരേന്ദ്ര ഗിരിയുടെ മഠത്തിലെ കാവല്‍ക്കാരനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.


നരേന്ദ്ര ഗിരിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദിലെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ തിങ്കളാഴ്ചയാണ് ഹിന്ദുത്വ നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.




Tags:    

Similar News