മാള: സ്‌നേഹത്തണല്‍ വീടിന് തറക്കല്ലിടല്‍ നടത്തി

Update: 2021-05-05 11:50 GMT

മാള: മാള-പള്ളിപ്പുറം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനോപകാര പ്രവര്‍ത്തന പദ്ധതികളിലൊന്നായ സ്‌നേഹത്തണല്‍ ഭവന നിര്‍മാണപദ്ധതിയുടെ ഭാഗമായി മാള-പള്ളിപ്പുറം ചെട്ടിയിട്ടില്‍ മനോഹരന്‍- ഉമാദേവി ദമ്പതികള്‍ക്കായി പണിതുകൊടുക്കുന്ന ആദ്യ വീടിന്റെ തറകല്ലിടല്‍ കര്‍മ്മം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എം എന്‍ സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ ആര്‍ മുരുകന്‍ രണ്ടാം വാര്‍ഡ് മെമ്പറും ട്രസ്റ്റ് അംഗവുമായ വര്‍ഗീസ് കാഞ്ഞുതറ, ട്രസ്റ്റികളായ രേഖ, വിപിനന്‍, ഹരി, രാഹുല്‍, ലിജോ പ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാള-പള്ളിപ്പുറം പള്ളി ജംഗ്ഷനില്‍ നിന്നും കളരിക്കല്‍ അമ്പലത്തിലേക്കുള്ള മെയിന്‍ റോഡില്‍ വലതു വശത്തായി 2.75 സെന്റ് പുരയിടത്തിനുള്ളിലെ ചെറുകടയോട് ചേര്‍ന്ന ഒറ്റമുറി വീട്ടില്‍ വര്‍ഷങ്ങളായി നിത്യരോഗികളായി കഴിയുന്ന ചെട്ടിയിട്ടില്‍ മനോഹരന്‍- ഉമാദേവി ദമ്പതികള്‍ക്ക് മക്കളില്ല. ഇവര്‍ കഴിഞ്ഞു കൊണ്ടിരുന്ന ഒറ്റമുറി വീട് കാലപ്പഴക്കം കൊണ്ട് ദുര്‍ബ്ബലമായി തകര്‍ച്ചയുടെ വക്കിലായിരുന്നു. സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതികളില്‍ പലതിലും അപേക്ഷിച്ചെങ്കിലും മൂന്ന് സെന്റ് സ്ഥലം ഇല്ലാതത്തിനാല്‍ തിരസ്‌കരിക്കപ്പെട്ടിരിക്കുകയാണ്.

ഈ സങ്കടാവസ്ഥയിലാണ് മാള-പള്ളിപ്പുറം ചാരിറ്റബിള്‍ ട്രസ്റ്റിനെ സഹയത്തിനായി ഇവര്‍ സമീപിച്ചത്. പ്രവര്‍ത്തനങ്ങളുടെ പ്രാരംഭദശയിലുള്ള ട്രസ്റ്റിന് എടുക്കാവുന്നതിനേക്കാള്‍ വലിയ ഒരു പ്രൊജക്റ്റ് ആണിത്. എങ്കിലും കരയുന്നവരുടെ കണ്ണീരൊപ്പാന്‍ മത, ജാതി ഭേദമില്ലാതെ എന്നും ഒരുമിച്ചു നിന്നിട്ടുള്ള ഓരോരുത്തരുടെയും സന്മനസ്സുകളിലും നന്മ വറ്റാത്ത ഹൃദയങ്ങളുടെ കനിവിലുമാണ് ട്രസ്റ്റിന്റെ പ്രതീക്ഷയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ട്രസ്റ്റിന്റെ പൊതുജനോപകാരപ്രദ പദ്ധതികളായ വിദ്യാമിത്രം, സ്‌നേഹസഞ്ജീവനി, സ്‌നേഹസാന്ത്വനം, രക്തദാനസേന എന്നീ പദ്ധതികളും ട്രസ്റ്റിനുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മാള-പള്ളിപ്പുറം ചാരിറ്റബിള്‍ ട്രസ്റ്റ്, കറന്റ് അക്കൗണ്ട് നമ്പര്‍ 3113201000167, ഐ എഫ് എസ് സി, സിഎന്‍ആര്‍0008555, കാനറാ ബാങ്ക്, മാള ബ്രാഞ്ച്.

Tags:    

Similar News