അബുദാബിയില്‍ മലയാളി വാഹനപാകടത്തില്‍ മരിച്ചു

Update: 2021-01-21 01:27 GMT
അബുദാബിയില്‍ മലയാളി വാഹനപാകടത്തില്‍ മരിച്ചു

അബുദാബി: മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദ് (45) ആണ് മരിച്ചത്. അബുദാബിയില്‍ സെക്യൂരിറ്റി കമ്പനി ഡ്രൈവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അല്‍മഫ്‌റഖിലായിരുന്നു അപകടം. കനത്ത മഞ്ഞില്‍ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചു. ബസ് നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം ഇടിക്കുകയും 2 വാഹനങ്ങള്‍ക്കിടയില്‍പെട്ട നൗഷാദ് തല്‍ക്ഷണം മരിക്കുകയുമായിരുന്നു.


ഇതിനു പുറകെ വന്ന ബസ്, കാറ്, ട്രക്ക് തുടങ്ങി 19 വാഹനങ്ങളും അപകടത്തില്‍പ്പെട്ടു. ഇതില്‍ 8 പേര്‍ക്ക് പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. നസീബയാണ് നൗഷാദിന്റെ ഭാര്യ. മക്കള്‍: നാഷിമ, നാഷിദ, നൗഫിദ്.




Tags:    

Similar News