കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു

അന്ധേരിയില്‍ താമസിക്കുന്ന മേഴ്‌സി ജോര്‍ജ്ജ് (69) ആണ് മരിച്ചത്.

Update: 2020-05-05 05:08 GMT

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. അന്ധേരിയില്‍ താമസിക്കുന്ന മേഴ്‌സി ജോര്‍ജ്ജ് (69) ആണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14,000 കടന്നു. 14,541 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 35 പേര്‍ മരിക്കുകയും 711 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിച്ചുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 4,633ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Tags:    

Similar News