ദോഹ: ഖത്തറിൽ മലയാളി ഹൗസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ കിഴുപ്പിള്ളിക്കര സ്വദേശി വാഹിദ് (55) ആണ് മരിച്ചത്. 25 വർഷത്തോളമായി സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. താമസ സ്ഥലത്ത് വച്ച് ശാരീരിക വിഷമത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖത്തർ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ സജീവ അംഗമായിരുന്നു വാഹിദ്. ഭാര്യ വാഹിദ. മക്കൾ: നിയാസ്, വഹദ്, താജുദ്ദീൻ.