തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം; മുഖത്ത് ഇടിവള കൊണ്ട് ഇടിച്ചു; യുവാവ് കസ്റ്റഡിയില്‍

Update: 2024-04-30 10:13 GMT
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം; മുഖത്ത് ഇടിവള കൊണ്ട് ഇടിച്ചു; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ജീവനക്കാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. എംആര്‍ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മര്‍ദ്ദനമേറ്റത്. ഇടി വള ഉപയോഗിച്ച് പൂവാര്‍ സ്വദേശി അനില്‍ ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളജില്‍ പോലിസ് കസ്റ്റഡിയിലെടുത്തു. സ്‌കാനിംഗിന് തിയ്യതി നല്‍കാന്‍ വൈകി എന്നാരോപിച്ചാണ് അനില്‍ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം.

Tags: