ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു

Update: 2023-03-05 17:16 GMT

താനൂര്‍: മൂച്ചിക്കലില്‍ ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വെട്ടുതുറ ചാന്തക്കര പുതുവന്‍ പുരയിടത്തില്‍ ആഞ്ചലോസിന്റെ മകന്‍ കുഞ്ഞുമോനാണ് (54) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. ഏറണാട് എക്‌സ്പ്രസ് എക്‌സ് പിന്‍വശത്തെ ജനറല്‍ കോച്ചിന് സമീപം യാത്രക്കാര്‍ ഒത്തുകൂടിയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്. എസ് ഐ പി എഫ് യാത്രക്കാരെ പരിശോധിച്ചപ്പോള്‍ ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ ഇരുന്ന ഒരാള്‍ വട്ടത്താണിക്ക് സമീപം വീണ വിവരം അറിയുന്നത്. വിവരമറിഞ്ഞ് ഉടന്‍ തന്നെ താനൂര്‍ പോലീസിനേയും ട്രോമാകെയര്‍ അംഗങ്ങളേയും അറിയിച്ചു.

എഎസ്‌ഐ പി എഫ് കെ എം എസുമായി സ്ഥലത്തെത്തി. കൃത്യമായ സ്ഥലം അറിയാത്തതിനാല്‍ വട്ടത്താണിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്കുള്ള ട്രാക്ക് പരിശോധിച്ചു. മൂച്ചിക്കല്‍ ഡൗണ്‍ ലൈന്‍ ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മരിച്ചയാള്‍ വീണ് തലയ്ക്ക് പരിക്കുപറ്റുകയും വലതുകൈ ഒടിയുകയും ചെയ്തിരുന്നു. വേദനയും അര്‍ധബോധാവസ്ഥയും കാരണം അയാള്‍ ഡൗണ്‍ ലൈന്‍ ട്രാക്കിലൂടെ നടക്കുകയും ഡിഎന്‍ ലൈന്‍ ട്രാക്കിന്റെ പടിഞ്ഞാറ് വശത്ത് നിന്ന് ഏകദേശം 10 മീറ്റര്‍ അകലെ വീണുപോകുകയും ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.

സംഭവസ്ഥലത്ത് നിന്ന് മൃതദേഹം കിടക്കുന്ന സ്ഥലത്ത് നിന്ന് രക്തക്കറ ശ്രദ്ധയില്‍പ്പെട്ടതായും പോലിസ് അറിയിച്ചു. മദ്യപിച്ച നിലയില്‍ ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ ഇരുന്നു താഴെ വീണ നിലയിലാണ് മരിച്ചതെന്ന് സഹയാത്രികന്‍ പറഞ്ഞു. താനൂര്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃദദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News