പെരുംതേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു

Update: 2025-03-07 06:02 GMT
പെരുംതേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു

തിരുവനന്തപുരം: പെരുംതേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു. നെടുകണ്ടം ആട്ടുപാറ സ്വദേശി സുബ്രമഹ്ണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് സുബ്രമഹ്ണിക്ക് കുത്തേറ്റത്. കൃഷിയിടത്തില്‍ വെള്ളം ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞ് ഇയാളെ രക്ഷിക്കാന്‍ പോയ നാലു പേര്‍ക്കും കുത്തേറ്റിരുന്നു.

സുബ്രമഹ്ണിയെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്‌നാട്ടിലെ ആശുപത്രിയിലും എത്തിച്ച് ചികില്‍സ നല്‍കി വരികയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Tags:    

Similar News