ഇടുക്കി: തൊടുപുഴ കാഞ്ഞാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നാളിയാനി കൂവക്കണ്ടം സ്വദേശി സാം ജോസഫാണ് മരിച്ചത്. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ സമീപവാസികളായ മൂന്നുപേരെ കാഞ്ഞാര്‍ പോലിസ് പിടികൂടി.
ജിതിന് പത്രോസ്, ആഷിക് ജോര്‍ജ്, പ്രിയന് പ്രേമന് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി വീടിന് സമീപത്ത് മദ്യപിക്കുന്നതിനിടയില്‍ ബൈക്കിലെത്തിയ പ്രതികള്‍ കൊല്ലപ്പെട്ട സാം ജോസഫുമായി തര്‍ക്കമുണ്ടാവുകയുമായിരുന്നു. കുത്തേറ്റ സാമിനെ തൊടുപുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കും.