രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി: അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

ആലപ്പുഴ: മാന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനും കുട്ടിയുടെ മാതാവും അറസ്റ്റില്‍. 2024 സെപ്റ്റംബറിലായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം അമ്മയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രണ്ടാനച്ഛന്‍ തുടര്‍ന്നും കുട്ടിയെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയിട്ടും അമ്മ മൗനം പാലിച്ചു. സഹികെട്ട കുട്ടി മാന്നാര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.