മണിപ്പൂരിലെ പ്രതിഷേധം; വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് എന്‍ഡിഎ സഖ്യകക്ഷി

ഇംഫാല്‍: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നിയമത്തിനെതിരെ മണിപ്പൂരില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ ഇംഫാല്‍ ഈസ്റ്റിലും തൗബാലിലും ബിഷ്ണുപൂര്‍ ജില്ലകളില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടായി. ഇതേതുടര്‍ന്ന് വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ എന്‍ഡിഎ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) തീരുമാനിച്ചു. എന്‍പിപി നേതാവും എംഎല്‍എയുമായ ശെയ്ഖ് നൂറുല്‍ ഹസനാണ് സുപ്രിംകോടതിയെ സമീപിക്കുക.