മന്‍സൂര്‍ വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് യുഡിഎഫ് നേതാക്കള്‍
കൃത്യമായ രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയമിക്കുക വഴി തെളിവുകള്‍ നശിപ്പിക്കുന്നതിനും പ്രതികള്‍ ഒളിവില്‍ പോകുന്നതിനും സാഹചര്യമൊരുക്കുമെന്ന് സംശയമുണ്ട്.
കണ്ണൂര്‍ : പാനൂരില്‍ കൊലചെയ്യപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലക്കുത്തരവാദികളായ പ്രതികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച െ്രെകംബ്രാഞ്ച് സംഘത്തിലെ ഡിവൈഎസ്പി യെ മാറ്റണമെന്ന് യൂഡിഎഫ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവരെ നേരില്‍കണ്ടാണ് ആവശ്യമുന്നയിച്ചത്.
കൃത്യമായ രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയമിക്കുക വഴി തെളിവുകള്‍ നശിപ്പിക്കുന്നതിനും പ്രതികള്‍ ഒളിവില്‍ പോകുന്നതിനും സാഹചര്യമൊരുക്കുമെന്ന് സംശയമുണ്ട്. ഒരു രാഷ്ട്രിയ പാര്‍ട്ടിയോട് വ്യക്തമായ ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആണ് അന്വേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്. ഇവരില്‍ നിന്ന് നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാകുമെന്ന് വിശ്വസിക്കുവാന്‍ പ്രയാസം ഉണ്ട്. ആയതിനാല്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ കുടുംബത്തിന്റെയും പൊതുജനങ്ങളുടെയും വികാരം കണക്കിലെടുത്ത് രാഷ്ട്രിയ കൊലപാതകങ്ങള്‍ അന്വേഷിച്ച് പരിചയമുള്ള കേരളത്തിലെ മുതിര്‍ന്ന ഐപി എസ് ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും മന്‍സൂറിന്റെ കുടുംബത്തിനും കൂടി സ്വീകാര്യനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രഗത്ഭര്‍ അടങ്ങുന്ന അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് നേതാക്കളുടെ സംഘം ആവശ്യപ്പെട്ടു.
മന്‍സൂറിന്റെ ഖബറടക്കത്തിന് ശേഷം ഉണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് വാഹനത്തിലും പിന്നീട് ലോക്കപ്പിലും മര്‍ദ്ദിച്ച് പരിക്കേല്‍പിച്ച പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
യു. ഡി എഫ് ജില്ലാ നേതാക്കളായ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി. കുഞ്ഞിമുഹമ്മദ്, സതീശന്‍ പാച്ചേനി, അഡ്വ. അബ്ദുല്‍ കരീം ചേലേരി, പി ടി മാത്യു, സി എ അജീര്‍ എന്നിവരാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്,സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ എന്നിവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്.