ലഖ്‌നോ: വ്യാജമരുന്ന് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നുപേരെ നോയിഡ പോലിസ് അറസ്റ്റ് ചെയ്തു. മാരിയണ്‍ ബയോറ്റെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ അതുല്‍ റാവത്ത്, ടുഹിന്‍ ഭട്ടാചാര്യ, മൂല്‍ സിങ് എന്നിവരാണ് പിടിയിലായത്. 2022 ഡിസംബറില്‍ ഉസ്‌ബെക്കിസ്താനില്‍ 18 കുട്ടികളുടെ മരണത്തിനിടയാക്കിയ വ്യാജ കഫ് സിറപ്പ് നിര്‍മിച്ച കമ്പനിയുമായി ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരേ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മാരിയണ്‍ ബയോടെക്കില്‍ കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇവര്‍ പിടിയിലായത്. സ്ഥാപനത്തിന്റെ ലൈസന്‍സ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി.