മാവോവാദി കേസ്; ജി എന്‍ സായിബാബയെയും മറ്റു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

Update: 2022-10-14 05:59 GMT

നാഗ്പൂര്‍: മാവോവാദി ആരോപണത്തിന്റെ പേരില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജി എന്‍ സായിബാബയെയും മറ്റു പ്രതികളെയും വെറുതെ വിട്ടു. സായിബാബയും മറ്റ് അഞ്ചു പ്രതികളും നല്‍കിയ അപ്പീലിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവിട്ടത്.

2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സായിബാബയെ അറസ്റ്റ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ ഇതേ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

ഭിന്നശേഷിക്കാരനും ഡല്‍ഹി സര്‍വകലാശാല പ്രഫസറും കൂടിയായ സായിബാബയെ യുഎപിഎ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഗച്ച്‌റോളി സെഷന്‍സ് കോടതിയാണ് ഇവരെ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. വിചാരണക്കോടതിയോട് മുഴുവന്‍ തെളിവുകളും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ടാഴ്ചയാണ് സമയം അനുവദിച്ചിരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Tags:    

Similar News