മാവോവാദി നേതാവ് പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയും അറസ്റ്റില്‍

Update: 2021-11-12 14:51 GMT

ഹൈദരാബാദ്: സിപിഐ മാവോവാദി നേതൃനിരയിലെ പ്രമുഖനായ പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയും അറസ്റ്റിലായി. ജാര്‍ഖണ്ഡ് പോലിസാണ് അറസ്റ്റ് ചെയ്തത്.

സിപിഐ മാവോവാദി പോളിറ്റ് ബ്യൂറോ അംഗം, സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. 2004ലെ സിപിഐ മാവോവാദി രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. സിപിഐ മാവോവാദി പാര്‍ട്ടിയില്‍ ലയിച്ച എംസിസിഐയുടെ പ്രമുഖ നേതാവായിരുന്നു കൃഷ്ണ ദാ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രശാന്ത് ബോസ്.

 ഏറെ നാളായി രോഗബാധിതനായിരുന്നു. 75 വയസ്സായി. നിര്‍ഭയ്, കിഷന്‍, കാജല്‍, മഹേഷ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. ബംഗാള്‍ സ്വദേശിയാണ്.

ഷീല മറാണ്ഡിയും മാവോവാദി നേതൃനിരയിലെ പ്രമുഖയാണ്. സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്. 2006ല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ജയില്‍ മോചിതയായി. അഞ്ച് വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയാണ്. ആഷ, ബുധിനി, ഗുഡ്ഡി എന്നീ പേരുകളിലും അറിയപ്പെടുന്നു. 

Tags:    

Similar News