പരിശോധനാ ഫലം വരുന്നതിനു മുന്‍പ് വിവാഹം: യുവാവിനെതിരേ കേസെടുത്തു
വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ഇയാളുടെ പരിശോധനാ ഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി.
പാല്‍ഘര്‍: കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വാഡയില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് കേസെടുത്തത്. ജൂണ്‍ 11നായിരുന്നു വിവാഹം. അതിന് മുമ്പ് ഇയാള്‍ പരിശോധനാ സാംപിള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫലം വരാന്‍ കാത്തുനില്‍ക്കാതെ നൂറോളം അതിഥികളെ പങ്കെടുപ്പിച്ച് വിവാഹം നടത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ഇയാളുടെ പരിശോധനാ ഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. ഇതോടെയാണ് യുവാവിനെതിരെ കേസെടുത്തത്. പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയതിന് യുവാവിനു പുറമെ മാതാവും വിവാഹച്ചടങ്ങ് നടത്തിയ അടുത്ത ബന്ധുക്കളും പ്രതിയാണ്. പരിശോധനാ ഫലം പോസീറ്റീവായതോടെ യുവാവിനെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി.