വിവാഹസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവം; പത്ത് പേര്‍ക്കെതിരെ കേസ്

Update: 2025-04-21 04:23 GMT
വിവാഹസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവം; പത്ത് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: വിവാഹ പാര്‍ട്ടിക്കാരുടെ വാഹനങ്ങള്‍ തമ്മില്‍ ഉരഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. ചെക്യാട് സ്വദേശി ആതിരയുടെ പരാതിയിലാണ് കേസ്. ഇന്നലെ ജാതിയേരിയില്‍ വച്ചുണ്ടായ സംഭവത്തില്‍ പിഞ്ചു കുഞ്ഞടക്കം നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന പ്രദേശത്തെ മറ്റൊരു വിവാഹ പാര്‍ട്ടിക്കാര്‍ സഞ്ചരിച്ച ജീപ്പും തമ്മിലാണ് തട്ടിയത്.

Similar News