യുപിയിലെ മസ്ജിദ് ധ്വംസനം: കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് കെഎംവൈഎഫ്

ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും ഒരു രക്ഷയുമില്ലാത്തിടമായി യുപി മാറിയിരിക്കുകയാണ്.

Update: 2021-05-19 17:45 GMT
യുപിയിലെ മസ്ജിദ് ധ്വംസനം: കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് കെഎംവൈഎഫ്

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ബാര്‍ബങ്കി ജില്ലാ ഭരണകൂടം അലഹബാദ് ഹൈകോടതി വിധിയെ കാറ്റില്‍ പറത്തി കൈയേറ്റമാരോപിച്ചു പള്ളി പൊളിച്ചു പുഴയില്‍ തള്ളിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കരാളി സുലൈമാന്‍ ദാരിമിയും ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും ഒരു രക്ഷയുമില്ലാത്തിടമായി യുപി മാറിയിരിക്കുകയാണ്. കോടതി വിധികള്‍ അവഗണിക്കുന്നതും ജഡ്ജിമാരെ വിലക്കെടുക്കുന്നതുമൊന്നും യുപിയില്‍ പുതിയ സംഭവമല്ല. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരേ രംഗത്ത് വരണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു

Tags: